Posts

എന്നു നിങ്ങളുടെ വിമല്‍ - അഭിമുഖം

Image
ഫോട്ടോ സുഗീഷ് കൊയിലാണ്ടി    എന്നു നിങ്ങളുടെ വിമല്‍ തയ്യാറാക്കിയത് - ജനപ്രിയന്‍. ഒ.എസ് മനസ്സിനെ അചഞ്ചലവും ഏകാഗ്രവും സുസ്ഥിരവുമാക്കി നിര്‍ത്തുന്നത് വിശ്വാസമാണ്. ബാല്യ കൗമാരങ്ങളിലൂടെ നാം ആര്‍ജ്ജിക്കുന്ന  വിശ്വാസ പ്രമാണങ്ങളുടെ അനുഭവങ്ങളുടെ കരുത്താണ് നമ്മുടെ മനസ്സിന്റെ കരുത്ത്.     സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും, അതിനുവേണ്ടി വര്‍ഷങ്ങള്‍ അക്ഷീണം യത്‌നിക്കാനും ഒരാളെ പ്രാപ്തനാക്കുന്നത് ആത്മീയോത്കര്‍ഷത്തിന്റെ ഉള്‍പ്രേരണകളാണ്. കുട്ടിക്കാലത്തു നാം നടത്തിയ ആത്മസമര്‍പ്പണങ്ങള്‍ പിന്തുടര്‍ന്ന കാലടിപ്പാടുകള്‍ എല്ലാം നാമറിയാതെ മനസ്സില്‍, ബുദ്ധിയില്‍ മുദ്രകള്‍ പതിപ്പിച്ചിരിക്കും. എന്റെ അനുഭവത്തില്‍ നിന്ന് എനിയ്ക്കങ്ങനെ പറയാന്‍ സാധിക്കും.     'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആര്‍. എസ്. വിമല്‍ ആരോഗ്യപത്മത്തിനു മുമ്പില്‍ മനസ്സ് തുറക്കുകയാണ്. മനഃശാസ്ത്രം ഐച്ഛിക വിഷയമായെടുത്തു പഠിച്ച വിമല്‍ ഭക്തിയും വിശ്വാസവും സമര്‍പ്പണവുമെല്ലാം മനസ്സിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന കാര്യത്തിലൂന്നിയാണ് ...

കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും

Image
  കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവനായ ഡോ. ജയകൃഷ്ണനുമായി നടത്തിയ അഭിമുഖം നമ്മുടെ നാട്ടിലുണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും തടയാവുന്ന കാന്‍സര്‍രോഗങ്ങളാണ്. അതിലേറ്റവും പ്രധാനം പുകയിലജന്യ കാന്‍സറാണ്.ആര്‍.സി.സി യിലെ രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ പുരുഷന്മാരിലുണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ 42 ശതമാനവും പുകയിലയു മായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാം.      ശ്വാസകോശ കാന്‍സര്‍, വായിലെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍ എന്നിവയാണ് പുകയിലഉപയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രധാനപ്പെട്ട ക്യാന്‍സര്‍ രോഗങ്ങള്‍. സ്ത്രീകളില്‍ ഉണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ ഏതാണ്ട് 10 ശതമാനത്തോളം പുകയിലയുമായി ബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങളാണ്. ഇതിന്റെയൊരു പശ്ചാത്തലത്തിലാണ് തിരുവനന്തപുരംആര്‍.സി.സിയില്‍ കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയത്.     കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയതിന്റെ പ്രധാനഉദ്ദേശ്യത്തില്‍ ഒന്ന്, പ്രാഥമിക...

അര്‍ബുദത്തെ അറിയുക; ചികിത്സയേയും

Image
 അര്‍ബുദത്തെ അറിയുക; ചികിത്സയേയും  തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്റര്‍  പി.ആര്‍.ഒ സുരേന്ദ്രന്‍ ചുനക്കരയുമായി നടത്തിയ അഭിമുഖം കാന്‍സര്‍ അഥവാഅര്‍ബുദം എന്ന രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ധാരാളം ധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്. ശരിയായ തരത്തിലുള്ള അറിവ് പകര്‍ന്നു നല്‍കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സമൂഹത്തിന് ശരിയായ രീതിയിലുള്ള അറിവ് പകര്‍ന്നുകൊടുത്താല്‍ മാത്രമെ കാന്‍സര്‍ പോലുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കുകയുള്ളൂ.     കാന്‍സര്‍ പ്രതിരോധത്തിന് മൂന്നുഘട്ടങ്ങളാണ് ഉള്ളത്. 1. കാന്‍സര്‍ വരാതിരിക്കാന്‍ നോക്കുക 2. വന്നാല്‍ തന്നെ നേരെത്തേ തന്നെ കണ്ടുപിടിക്കാന്‍ നോക്കുക. 3. കാന്‍സറിനെ സംബന്ധിച്ച രോഗിയുടെ ഭയം അകറ്റി ശരിയായ ചികിത്സ ചെയ്യുക.     ചികിത്സ ഒന്നും ഫലപ്രദമാകാത്ത രോഗിക്ക് സാന്ത്വന ചികിത്സകള്‍ നല്‍കി ശിഷ്ടകാലം സമൂഹത്തില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.   ജനിതകമായ കാരണങ്ങളും ജീവിതശൈലിയിലുണ്ടായ വ്യതിയാനങ്ങളും കാന്‍സര്‍ എന്ന രോഗത്തെ സാര്‍വത്രികമാകുന്നതില...