എന്നു നിങ്ങളുടെ വിമല്‍ - അഭിമുഖം
ഫോട്ടോ സുഗീഷ് കൊയിലാണ്ടി എന്നു നിങ്ങളുടെ വിമല്‍ തയ്യാറാക്കിയത് - ജനപ്രിയന്‍. ഒ.എസ് മനസ്സിനെ അചഞ്ചലവും ഏകാഗ്രവും സുസ്ഥിരവുമാക്കി നിര്‍ത്തുന്നത് വിശ്വാസമാണ്. ബാല്യ കൗമാരങ്ങളിലൂടെ നാം ആര്‍ജ്ജിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ അനുഭവങ്ങളുടെ കരുത്താണ് നമ്മുടെ മനസ്സിന്റെ കരുത്ത്. സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും, അതിനുവേണ്ടി വര്‍ഷങ്ങള്‍ അക്ഷീണം യത്‌നിക്കാനും ഒരാളെ പ്രാപ്തനാക്കുന്നത് ആത്മീയോത്കര്‍ഷത്തിന്റെ ഉള്‍പ്രേരണകളാണ്. കുട്ടിക്കാലത്തു നാം നടത്തിയ ആത്മസമര്‍പ്പണങ്ങള്‍ പിന്തുടര്‍ന്ന കാലടിപ്പാടുകള്‍ എല്ലാം നാമറിയാതെ മനസ്സില്‍, ബുദ്ധിയില്‍ മുദ്രകള്‍ പതിപ്പിച്ചിരിക്കും. എന്റെ അനുഭവത്തില്‍ നിന്ന് എനിയ്ക്കങ്ങനെ പറയാന്‍ സാധിക്കും. 'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആര്‍. എസ്. വിമല്‍ ആരോഗ്യപത്മത്തിനു മുമ്പില്‍ മനസ്സ് തുറക്കുകയാണ്. മനഃശാസ്ത്രം ഐച്ഛിക വിഷയമായെടുത്തു പഠിച്ച വിമല്‍ ഭക്തിയും വിശ്വാസവും സമര്‍പ്പണവുമെല്ലാം മനസ്സിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന കാര്യത്തിലൂന്നിയാണ് ...